കേരള പ്രവാസി സംഘം ഏരിയാ സമ്മേളനം
Monday 11 August 2025 12:09 AM IST
ചീമേനി: കേരള പ്രവാസി സംഘം ചെറുവത്തൂർ ഏരിയാസമ്മേളനം ക്ലായിക്കോട് ബാങ്ക് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ നേടിയെടുത്ത ജോലി നൈപുണ്യം വരും തലമുറകൾക്ക് പകരാനും വനിത വേദികൾ കൂടുതൽ വിപുലപ്പെടുത്തി, അവർക്ക് വേണ്ടുന്ന ജോലി സംരംഭങ്ങൾ കാര്യക്ഷമമാക്കി ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്താനും സംഘത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ. രാജു സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള റിപ്പോർട്ടും പി.വി സുധാകരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി. ചന്ദ്രൻ, രാമചന്ദ്രൻ കണ്ടത്തിൽ, കെ. മോഹനൻ, തമ്പാൻ കീനേരി, സുഭാഷ് ചാത്തമത്ത്, ഗംഗാധര വാര്യർ സംസാരിച്ചു. ഭാരവാഹികൾ: പി.പി സുധാകരൻ (പ്രസിഡന്റ്), എ. സുമേഷ് (സെക്രട്ടറി), പി.വി വിജയൻ (ട്രഷറർ).