'ഇങ്ങ് വടക്ക്' പ്രകാശനം ചെയ്തു

Monday 11 August 2025 12:11 AM IST
'ഇങ്ങ് വടക്ക്' പുസ്തകം കാസർകോട് ജില്ലാ ലൈബ്രറിയിൽ സംവിധായകൻ ഗോപി കുറ്റിക്കോൽ പ്രകാശനം ചെയ്യുന്നു.

കാസർകോട്: സാഹിത്യകാരൻ സുറാബിന്റെ 'ഇങ്ങ് വടക്ക്' പുസ്തകം കാസർകോട് ജില്ലാ ലൈബ്രറിയിൽ സംവിധായകൻ ഗോപി കുറ്റിക്കോൽ പ്രകാശനം ചെയ്തു. എഴുത്തുകാരി മൈസൂന ഹാനി പുസ്തകം ഏറ്റുവാങ്ങി. കാസർകോട്ടെ മുപ്പതിൽപ്പരം എഴുത്തുകാരെ ചേർത്തുപിടിച്ചു രചിച്ച കൃതിയാണ് ഇങ്ങ് വടക്ക്. എഴുത്തുകാരി പി.പി ജയശ്രീ പുസ്തക പരിചയം നിർവ്വഹിച്ചു. സുറാബ് ആമുഖ പ്രസംഗം നടത്തി. അഷ്റഫ് അലി ചേരങ്കൈ, ഗിരിധർ രാഘവൻ, ടോംസൺ ടോം, ബാലകൃഷ്ണൻ ചെർക്കള, ഹമീദ് കാവിൽ, പുഷ്പാകരൻ ബെണ്ടിച്ചാൽ, ഡോ. എം.ഇ മുന്താസ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എ.എസ്. മുഹമ്മദ്കുഞ്ഞി, സന്തോഷ് ഒഴിഞ്ഞ വളപ്പ്, ബാലഗോപാലൻ കാഞ്ഞങ്ങാട്, നാരായണൻ പേര്യ, വി.വി പ്രഭാകരൻ, കെ.കെ അബ്ദു കാവുഗോളി, സന്ദീപ് കൃഷ്ണൻ, ജാബിർ പാട്ടില്ലം, ആവണി ചന്ദ്രൻ, പി. ദാമോദരൻ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, രാഘവൻ ബെള്ളിപ്പാടി പ്രസംഗിച്ചു.