എൻ.ഡി.ആർ.എഫ് പരിശീലനം

Monday 11 August 2025 12:15 AM IST
പരിശീലനം നേടിയവർ എൻഡിആർഎഫ് ഉദ്യോഗസ്ഥർക്കൊപ്പം

നീലേശ്വരം: ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇരുന്നൂറ് വിദ്യാർത്ഥികൾക്ക് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് പരിശീലനം നൽകി. എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ അർജുൻ പാൽ രജ്പുത് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് കോൺസ്റ്റബിൾ ശ്രീകാന്ത്, കോൺസ്റ്റബിൾമാരായ ഉദയൻ, രഞ്ജിത്, ഭരത് എന്നിവർ ക്ലാസെടുത്തു. ഡോ. കെ.വി വിനീഷ് കുമാർ സ്വാഗതവും വിവേക് രാജ് നന്ദിയും പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എ. സുമലത, ഡോ. സി. ജ്ഞാനേശ്വരി, എൻ.സി.സി അണ്ടർ ഓഫീസർ കെ. ദർശന, വളണ്ടിയർ സെക്രട്ടറിമാരായ മൃദുൽ, ദേവപ്രിയ, ഹരിത എന്നിവർ നേതൃത്വം നൽകി. എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ അർജുൻ പാൽ രജ്പുത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു