സഹോദരിമാരുടെ കൊലപാതകം, ഇളയ സഹോദരനായി ലുക്കൗട്ട് നോട്ടീസ്

Monday 11 August 2025 12:18 AM IST

കോഴിക്കോട്: വയോധികരായ സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഇവരുടെ സഹോദരനുമായ പ്രമോദിനെതിരെ (63) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെയാണ് ​ചേ​വാ​യൂ​രി​ന​ടു​ത്ത് ​ക​രി​ക്കാം​കു​ളം​ ​ഫ്ളോ​റി​ക്ക​ൻ​ ​റോ​ഡി​ലെ​ ​'​പൗ​ർ​ണ​മി​'​ ​വാ​ട​ക​വീ​ട്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​മൂ​ഴി​ക്ക​ൽ​ ​മൂ​ല​ക്ക​ണ്ടി​ ​ശ്രീ​ജ​യ​ ​(71​),​പു​ഷ്പ​ ​(66​)​ ​എ​ന്നി​വ​രെ​ ​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ച ഇളയസഹോദരൻ പ്രമോദിനെ പിന്നീട് കാണാതായി. ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​പ്ര​മോ​ദി​നൊ​പ്പം​ ​ഇ​വി​ടെ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​രു​വ​രും. ഇരുവരെയും കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെ ഡി.സി.പി അരുൺ കെ. പവിത്രൻ പറഞ്ഞു.