പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Sunday 10 August 2025 9:43 PM IST
എൻ.ജി.ഒ. അസോസിയേഷൻ വെസ്റ്റ് ഹിൽ എഞ്ചിനിയറിംഗ് കോളേജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ 283 തസ്തികകൾ വെട്ടി കുറച്ച ഉത്തരവ് പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കുടിശ്ശികയായ 20 ശതമാനം ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോ. വെസ്റ്റ് ഹിൽ എൻജിനീയറിംഗ് കോളേജിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. വെസ്റ്റ്ഹിൽ ബ്രാഞ്ച് പ്രസിഡന്റ് കെ.ടി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സിജു കെ. നായർ മുഖ്യപ്രഭാഷണം നടത്തി.എൻ.ജി.ഒ. അസോ.ജില്ലാ വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് ചേമ്പാല, വി.വിപീഷ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സുജിത തുടങ്ങിയവർ പ്രസംഗിച്ചു.