രാമായണചിന്തകൾ സമാപിച്ചു
Sunday 10 August 2025 10:16 PM IST
കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ആറ് മുതൽ നടന്നുവന്ന 'രാമായണ ചിന്തകൾ' പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന ദിവസം 'രാമായണങ്ങളുടെ ലോകം' എന്ന വിഷയത്തെക്കുറിച്ച് അദ്ധ്യാപകനും സാഹിത്യകാരനുമായ എം. ശ്രീഹർഷൻ പ്രഭാഷണം നടത്തി. തപസ്യ സിറ്റി യൂണിറ്റ് പ്രസിഡന്റ് വനജ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ഗോപി കൂടല്ലൂർ, അനൂപ് കുന്നത്ത്, വത്സൻ നെല്ലിക്കോട്, ഡോ. കവിത ബാലകൃഷ്ണൻ, ശശി നാരായണൻ, അനിൽ പൂനൂർ, ബി.കെ. ബിജു, ദിനേശ് കുറ്റിക്കാട്ടൂർ, ജയശോഭ.ഒ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കു വേണ്ടി രാമായണ പ്രശ്‌നോത്തരിയും പ്രസംഗമത്സരവും കാവ്യാലാപനവും നടന്നു.