ബോധവത്ക്കരണ പരിപാടി

Sunday 10 August 2025 10:18 PM IST
നിയമ ബോധവൽക്കരണം

ബേപ്പൂർ: കോഴിക്കോട് സിറ്റി പൊലീസിന്റെ നോ നെവർ ആന്റി ഡ്രഗ് ഇനീഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി മാറാട് ജനമൈത്രി പോലീസ്, സൗഹൃദ റസിഡൻസ് അസോസിയേഷൻ സംയുക്തമായി പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . മാറാട് സബ് ഇൻസ്‌പെക്ടർ അജിത്ത്. എ. കെ ഉദ്ഘാടനം ചെയ്തു, ജനമൈത്രി ജില്ലാ കോർഡിനേറ്റർ ഉമേഷ്‌ നന്മണ്ട യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടന്നു. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഖിൽ. കെ സ്വാഗതം അറിയിച്ചു, സെക്രട്ടറി അജീദ് എൻ.പി , മാറാട് ജനമൈത്രി ബീറ്റ് ഓഫീസർ സജിത്ത്, സീനിയർ സി.പി.ഒ സുധർമൻ പ്രസംഗിച്ചു.