തങ്കത്തിളക്കത്തിൽ കെ.എസ്.എഫ്.ഇ ഉയരങ്ങളിലേക്ക്

Monday 11 August 2025 12:33 AM IST

വാർഷിക ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടി ബിസിനസ്

സ്വർണ വായ്പ 10,000 കോടി രൂപ കവിഞ്ഞു

പ്രഖ്യാപനം ആഗസ്‌റ്റ് 13ന് മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി: സംസ്ഥാനത്തെ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്(കെ.എസ്.എഫ്.ഇ) ഒരു ലക്ഷം കോടി രൂപയുടെ ബിസിനസുമായി ചരിത്രനേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആയിരം കോടി രൂപയുടെ പുതിയ ചിട്ടി ബിസിനസ് നേടി തിളക്കമാർന്ന പ്രകടനമാണ് കെ.എസ്.എഫ്.ഇ കാഴ്ചവച്ചത്. സ്വർണ പണയ വായ്പ നടപ്പുവർഷം പതിനായിരം കോടി രൂപയും കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ മിസലേനിയസ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് കെ.എസ്.എഫ്.ഇ.

കെ.എസ്.എഫ്.ഇയുടെ ചരിത്രനേട്ടത്തിന്റെ പ്രഖ്യാപനം ആഗസ്റ്റ് 13ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ, കെ.എസ്.എഫ്.ഇ. ബ്രാൻഡ് അംബാസഡർ നടൻ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുക്കും.

സാധാരണക്കാരുടെ പൾസറിയുന്ന സ്ഥാപനം

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൾസറിഞ്ഞ് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതാണ് കെ.എസ്.എഫ്.ഇയെ ഉപഭോക്താക്കളുടെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനമായി മാറ്റുന്നത്. സാധാരണ തൊഴിലാളികൾ മുതൽ ചെറുകിട സംരംഭകർക്കും പ്രവാസികൾക്കും അനുയാേജ്യമായ സാമ്പത്തിക സേവന പദ്ധതികൾ കെ.എസ്.എഫ്. ഇ കൈകാര്യം ചെയ്യുന്നു.

പ്രധാന സേവനങ്ങൾ

വൈവിദ്ധ്യമാർന്ന വിവിധ കെ.എസ്.എഫ്.ഇ. ചിട്ടികൾ

ആദായമേറെയുള്ള സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങൾ

മിതമായ പലിശനിരക്കിലുള്ള വായ്പകൾ

പ്രവാസികൾക്കായി പ്രത്യേക ചിട്ടികൾ