ഐ.ഡി.ബി.ഐ ബാങ്കിൽ ഇന്ന് പണിമുടക്ക്
Monday 11 August 2025 12:34 AM IST
കൊച്ചി: ഐ.ഡി.ബി.ഐ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഒഫ് ഐ.ഡി.ബി.ഐ ഓഫീസേഴ്‌സ് ആൻഡ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ദേശവ്യാപകമായി പണിമുടക്കുന്നു. കേന്ദ്ര സർക്കാരിന്റെയും എൽ.ഐ.സിയുടെയും കൈവശമുള്ള 94 ശതമാനം ഓഹരികളിൽ 60 ശതമാനവും സ്വകാര്യ, വിദേശ സ്ഥാപനങ്ങൾക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബാങ്കിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ശാഖകൾക്ക് മുന്നിൽ പ്രകടനവും ധർണ്ണയും നടത്തുമെന്ന് ആൾ ഇന്ത്യ ഐ.ഡി.ബി.ഐ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ജയകല അറിയിച്ചു.