p12 ട്രെൻഡ്‌സ് ഓൺ വീൽസ് ഓണം റോഡ്‌ഷോ
പുതിയ കളക്ഷനുകൾ അവതരിപ്പിക്കും
കൊച്ചി: ഓണാഘോഷങ്ങൾക്ക് മോടി കൂട്ടാൻ ട്രെൻഡ്‌സ് ഓൺ വീൽസ് റോഡ്‌ഷോ പ്രചാരണത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തിച്ചേരുന്ന ഈ പ്രചാരണത്തിലൂടെ ട്രെൻഡ്‌സിന്റെ പുതിയ ഓണം കളക്ഷനുകൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും. പ്രത്യേകമായി ഡിസൈൻ ചെയ്ത വാനുകളാണ് എറണാകുളത്ത് നിന്ന് സംസ്ഥാനത്തുടനീളം യാത്രയ്ക്ക് തുടക്കമിട്ടത്. 14 ജില്ലകളിലൂടെയുള്ള ഈ യാത്രയിൽ പുതുമയാർന്ന ഓണ കളക്ഷനുകളുടെ പ്രദർശനത്തോടൊപ്പം രസകരമായ പരിപാടികൾ, ഇടപെടലുകൾ, ആകർഷക സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഒഫ് ചടങ്ങ് ട്രെൻഡ്‌സ് സി.ഇ.ഒ നിതിൻ സെഹ്ഗൽ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ മിനാൽ ശ്രീവാസ്തവ എന്നിവർ ചേർന്ന് നിർവഹിച്ചു. ട്രെൻഡ്‌സ് ഓൺ വീൽസ് കേരളത്തിലെ ജനങ്ങൾക്ക് മറക്കാനാവാത്ത ഫാഷനും ആഘോഷവും ഒരുമിച്ചു അനുഭവപ്പെടുത്തുന്ന ഓണം സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.