വിദേശ പഠനം ഇനി പ്രതിന്ധികളുടേതോ?

Monday 11 August 2025 12:00 AM IST

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വികസിത രാജ്യങ്ങളിലുൾപ്പെടെ ലോകത്താകമാനം പ്രതിസന്ധികളാണ്. പ്രതിവർഷം 10 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്ന് വിദേശ സർവകലാശാലകളിലെത്തുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്കാണ് ഒഴുക്ക് കൂടുതൽ. എന്നാൽ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തിനെത്തുന്ന യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സർവകലാശാലകൾ നിലനില്പിനുവേണ്ടി ബുദ്ധിമുട്ടുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ഫെഡറൽ സഹായത്തിൽ വൻ ഇടിവുണ്ടായതിൽ അമേരിക്കൻ സർവകലാശാലകളും പ്രതിസന്ധി നേരിടുന്നുണ്ട്. യൂണിവേഴ്‌സിറ്റികളിലെത്തുന്ന വിദ്യാർത്ഥികളുടെ കുറവും സർവകലാശാലകളുടെ നിലനില്പിനെയും സാമ്പത്തിക ഭദ്രതയെയും ബാധിച്ചിട്ടുണ്ട്.

പി.എസ്.ഡബ്ല്യുവും ജീവിതച്ചലവും

.................................................

കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുണ്ടായ ഭീമമായ ജീവിതച്ചെലവിലെ വർദ്ധനവ് വിദ്യാർത്ഥികളെ വിദേശ പഠനത്തിൽനിന്ന് മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ (പി.എസ്.ഡബ്ല്യു) ലഭിക്കുന്നതിലുള്ള കാലതാമസവും വിദ്യാർത്ഥികളുടെ പ്രവേശന ഇടിവിനു കാരണമാണ്. തൊഴിൽ അവസരങ്ങളുടെ കുറവും കുറഞ്ഞ വേതനവും പാർടൈം തൊഴിൽ തീർത്തും അനാകർഷകമാക്കുന്നു.

യു.കെ യിലെ 20 ശതമാനത്തോളം യൂണിവേഴ്‌സിറ്റികളും പ്രതിസന്ധിയിലാണ്. 2023-ൽ 17% യൂണിവേഴ്‌സിറ്റികൾക്ക് ആഭ്യന്തര പ്രവേശനത്തിൽ 20 ശതമാനം വളർച്ച പ്രതീക്ഷയുണ്ടായിരുന്നു. 2025-ൽ ഇത് അഞ്ചു ശതമാനമായി കുറഞ്ഞു. 2023ൽ 42% യൂണിവേഴ്‌സിറ്റികൾ 20% കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ലക്ഷ്യമിട്ടപ്പോൾ 2025 ൽ 60% യൂണിവേഴ്‌സിറ്റികൾ അടുത്ത 3–5 വർഷത്തിൽ മിതമായ വളർച്ച മാത്രം പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നവർ എട്ടു ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങൾ തകർച്ചയെ നേരിടാൻ യൂണിവേഴ്സിറ്റികൾ തമ്മിലുള്ള ലയന സാദ്ധ്യത പരിഗണിക്കുന്നുണ്ട്.

അടുത്തിടെയാണ് സാമ്പത്തിക ഉത്തേജനത്തിലൂടെ സ്‌കോട്ട്‌ലാൻഡിലെ Dundee യൂണിവേഴ്‌സിറ്റിയെ രക്ഷിച്ചത്. ഇപ്പോൾ യു.കെയിൽ വളരെ കുറച്ച് യൂണിവേഴ്‌സിറ്റികളാണ് 'വളർച്ച വഴി മുന്നേറാം' എന്ന വിശ്വാസത്തിൽ കഴിയുന്നത്.

വിദേശ പഠനം ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാറുന്ന സാഹചര്യം വിലയിരുത്തണം. ഒരിക്കലും സാദ്ധ്യതയില്ലാത്ത വിദേശ കോഴ്‌സുകൾക്ക് ചേരരുത്. കുറഞ്ഞ ചെലവിൽ രാജ്യത്തു പഠിക്കാവുന്ന സമാന കോഴ്‌സുകൾ പരിഗണിക്കണം.

എ​ൻ​ജി​നി​യ​റിം​ഗ് ​മൂ​ന്നാം​ഘ​ട്ടം,​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ര​ണ്ടാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റ്

2025​-​ലെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 12​ന് ​ഉ​ച്ച​യ്ക്ക് 2​ ​നു​ള്ളി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ് ​അ​ട​ച്ച​ശേ​ഷം​ ​അ​ന്ന് ​വൈ​കി​ട്ട് 3​ന് ​മു​മ്പ് ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ഫീ​സ്/​അ​ധി​ക​ ​തു​ക​ ​(​ബാ​ധ​ക​മെ​ങ്കി​ൽ​)​ ​ഒ​ടു​ക്കി​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​റ​ദ്ദാ​കും. ഈ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​ഈ​ ​വ​ർ​ഷം​ ​ന​ട​ത്തു​ന്ന​ ​അ​വ​സാ​ന​ ​അ​ലോ​ട്ട്‌​മെ​ന്റാ​ണ്.​ ​ഈ​ ​ഘ​ട്ട​ത്തി​ലെ​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​സ​ർ​ക്കാ​ർ​/​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​എ​ൻ​ജി​നി​യ​റിം​ഗ് ​സീ​റ്റു​ക​ൾ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​മു​ഖേ​ന​ ​നി​ക​ത്തും.​ ​മ​റ്റ് ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ഴി​വ് ​വ​രു​ന്ന​ ​സീ​റ്റു​ക​ൾ​ ​അ​ത​ത് ​കോ​ളേ​ജു​ക​ൾ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വു​ക​ൾ,​ ​പ്രോ​സ്‌​പെ​ക്ട​സി​ലെ​ ​ബാ​ധ​ക​മാ​യ​ ​വ്യ​വ​സ്ഥ​ക​ൾ​ ​എ​ന്നി​വ​ ​അ​നു​സ​രി​ച്ച് ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​മു​ഖേ​ന​ ​നി​ക​ത്തും.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​ ​:​ 0471​ 2332120,​ 2338487

ഓ​ർ​മി​ക്കാ​ൻ....

2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സിം​ഗ് ​&​ ​മി​ഡ്‌​വൈ​ഫ​റി​ ​കോ​ഴ്‌​സു​ക​ൾ​ക്കും​ ​ഓ​ക്‌​സി​ലി​യ​റി​ ​ന​ഴ്‌​സിം​ഗ് ​&​ ​മി​ഡ്‌​വൈ​ഫ​റി​ ​കോ​ഴ്‌​സു​ക​ൾ​ക്കും​ ​ആ​ഗ​സ്റ്റ് 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​l​b​s​c​e​n​t​r​e.​i​n​/​g​n​m​a​n​m2025/

നീ​റ്റ് ​യു.​ജി​:​ ​തീ​യ​തി​ ​വീ​ണ്ടും​ ​നീ​ട്ടി

എം.​ബി.​ബി.​എ​സ്‌​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മെ​ഡി​ക്ക​ൽ​‌​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​നീ​റ്റ് ​യു.​ജി​ ​ആ​ദ്യ​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​ചോ​യ്സ് ​ഫി​ല്ലിം​ഗ് ​സ​മ​യം​ ​ഇ​ന്ന് ​രാ​ത്രി​ 11.59​ ​വ​രെ​ ​ആ​യി​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലിം​ഗ് ​ക​മ്മി​റ്റി​ ​നീ​ട്ടി.​ ​വെ​ബ്സൈ​റ്റ് ​:​m​c​c.​ ​n​i​c.​in