അയ്യപ്പസമ്മേളനം ഭക്തരോടുള്ള വെല്ലുവിളി : കുമ്മനം

Monday 11 August 2025 12:02 AM IST

തിരുവനന്തപുരം : ശബരിമല ആചാര സംരക്ഷണത്തിനായി സമരം ചെയ്ത നിരപരാധികൾക്കെതിരായ കള്ളക്കേസുകൾ നിലനിൽക്കുമ്പോൾ, സംസ്ഥാനസർക്കാർ ആഗോള അയ്യപ്പ സമ്മേളനം നടത്തുന്നത്

ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.

അയ്യപ്പന്മാരെ ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയും, സ്ത്രീകളെ മനഃപൂർവ്വം ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത സർക്കാരാണിത്.

340 കോടി രൂപയുടെ പമ്പ ആക്ഷൻ പദ്ധതി പരാജയപ്പെട്ടു. കേന്ദ്രം അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചിട്ടില്ല. ഒരു വികസന പദ്ധതിയും സമയബന്ധിതമായി നടപ്പാക്കാത്ത സർക്കാരിന് അയ്യപ്പൻമാരോട് ആത്മാർത്ഥതയില്ലെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.