ശിവഗിരിയിൽ സംയുക്തയോഗം
Monday 11 August 2025 1:03 AM IST
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ഘോഷയാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി
സംഘാടക സമിതിയുടെയും ഭാരവാഹികളുടെയും സംയുക്തയോഗം ശിവഗിരി മഠത്തിൽ ചേർന്നു. ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ചെയർമാൻ അരുൺകുമാർ, വർക്കലനഗരസഭ ചെയർമാൻ കെ.എം.ലാജി,ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശൻ കല്ലമ്പലം, സെക്രട്ടറി അജി.എസ്.ആർ.എം, സഭ പി.ആർ.ഒ ഡോ.സനൽകുമാർ, യുവജനസഭ ചെയർമാൻ രാജേഷ് അമ്പലപ്പുഴ, ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ഷാജി, സന്തോഷ് വട്ടപ്ലാമൂട്, കൗൺസിലർ സതീശൻ,മാതൃസഭ സെക്രട്ടറി ശ്രീജ.ജി.ആർ,അനിലാകുമാരി തുടങ്ങിയവർ സംസാരിച്ചു.സെപ്തംബർ 7നാണ് ഗുരുദേവ ജയന്തി.