നിമിഷപ്രിയയുടെ മോചനം; ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം
Monday 11 August 2025 12:00 AM IST
പാലക്കാട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിർവഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാദ്ധ്യതകളാണെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു.