13.6 കിലോ കഞ്ചാവ് പിടികൂടി

Monday 11 August 2025 1:25 AM IST
പ്രതി സുന്ദരൻ

വടക്കഞ്ചേരി: വാടക വീട്ടിൽ നിന്നും 13.6 കിലോ കഞ്ചാവ് പിടികൂടി. കിഴക്കഞ്ചേരി നൈനാങ്കാട് തെണ്ടംകോടത്ത് നിന്നാണ് കഞ്ചാവ് പിടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി പേരലി സുന്ദരനെ(48) പൊലീസ് പിടികൂടി.ഇയാൾ ഒരു മാസമായി തെണ്ടംകോടത്തെ വാടക വീട്ടിലാണ് താമസം. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, വടക്കഞ്ചേരി പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ഇയാളുടെ ബന്ധുക്കൾ കൂടിയായ മുടപ്പല്ലൂർ ചെല്ലുപടി സ്വപ്ന, സനൂപ് എന്നിവരെയും പിടികൂടാനുണ്ട്. വടക്കഞ്ചേരി മേഖലയിൽ വില്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. വടക്കഞ്ചേരി സി.ഐ കെ.പി.ബെന്നി, എസ്.ഐ എസ്.ഉമ്മർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സലിം, സിവിൽ പൊലീസ് ഓഫീസർമാരായ സദാം ഹുസൈൻ, ജോൺ ക്രൂസ്, സിമിമോൾ എന്നിവരുടെയും ജില്ലാ ലഹരി വിരുദ്ധ ടീം അംഗങ്ങളുടെയും നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.