മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് അവാർഡ്

Monday 11 August 2025 12:27 AM IST

തിരുവനന്തപുരം: സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, വാണിജ്യ ക്ഷീര കർഷകൻ , സമ്മിശ്ര കർഷകൻ വിഭാഗങ്ങളിൽ 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, കർഷക/സംരംഭക, യുവകർഷകൻ വിഭാഗങ്ങൾക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. ജില്ലാ തലത്തിൽ മികച്ച ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും, സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും. അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും ലഭിക്കും. 20 നകം അപേക്ഷിക്കണം . വിവരങ്ങൾക്ക്: www.ahd.kerala.gov.in.