ട്രാൻ. ജീവനക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം: സുനിൽ കുമാർ

Monday 11 August 2025 12:34 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം പൊതുമേഖലാ സ്ഥാപനങ്ങളും പൊതുഗതാഗതവും പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാർ. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സൗത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. എസ്. സജികുമാർ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് സുശീലൻ മണവാരി വി.എസ്. അച്യുതാനന്ദൻ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി എസ്.സുധീർ പ്രവർത്തന റിപ്പോർട്ടും, സൗത്ത് ജില്ലാ ട്രഷറർ വി.ആർ. പ്രഭു വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിനിധികൾ സ്വരൂപിച്ച ഫണ്ട് ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ഏറ്റുവാങ്ങി.

സംസ്ഥാന ഭാരവാഹികളായ എസ്.ആർ.നിരീഷ്, എസ്.സുജിത് സോമൻ, എസ്. ജിനുകുമാർ, ശ്രീദേവി, രജിത കുമാരി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്- സി.ഡി. ജോസ് സഹായം (കാട്ടാക്കട),സെക്രട്ടറി- എസ്. സുധീർ (വെള്ളറട) ട്രഷറർ- എസ്. സുരേഷ് കുമാർ (പാറശാല) എന്നിവരെ തിരഞ്ഞെടുത്തു.