ഹയർ ദി ബെസ്റ്റ് , ജില്ലയിൽ 4626 പേർ

Monday 11 August 2025 12:50 AM IST

പത്തനംതിട്ട : വിദ്യാഭ്യാസമുണ്ട് , എന്നാൽ വിവാഹത്തിന് ശേഷം ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല, നിരവധി വീട്ടമ്മമാരാണ് ഇത്തരത്തിൽ വിവാഹത്തിന് ശേഷം വിവിധ സാഹചര്യങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഇങ്ങനെയുള്ള വീട്ടമ്മമാർക്ക് ജോലി നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഹയർ ദി ബെസ്റ്റ്. നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് അഭ്യസ്ത വിദ്യരായ യുവതി , യുവാക്കൾക്കും തങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ജോലി കണ്ടെത്താം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്ഥാുപനങ്ങളുടേയും ജില്ലാ ഭരണകൂടത്തിന്റെയും പൂർണ പിന്തുണയും പദ്ധതിക്കുണ്ട്.

ജോലികൾ

അക്കൗണ്ടന്റ്, മാർക്കറ്റിംഗ് മനേജർ, ഇലക്ട്രീഷ്യൻ, സെയിൽസ് മനേജർ, സെയിൽസ് സൂപ്പർവൈസർ, സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ടെലികോളർ, ടെക്‌നീഷ്യൻ, ബ്രാഞ്ച് സ്റ്റാഫ്, ടീച്ചർ, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, വെയിറ്റർ, മെക്കാനിക്ക്, സെക്ക്യൂരിറ്റി, ഹൗസ് കീപ്പിംഗ്, സ്റ്റാഫ് നഴ്സ്, നഴ്‌സിംഗ് സ്റ്റാഫ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, തയ്യൽ

ജില്ലയിൽ ആകെ 4626 രജിസ്ട്രേഷൻ

ജില്ലയിൽ ഇതുവരെ 4626 പേർ പദ്ധതിയിൽ രജിസ്റ്രർ ചെയ്തിട്ടുണ്ട്. തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും ഒരു പോലെ പ്രയോജനകരമായ പദ്ധതിയാണിത്. തൊഴിൽ ദാതാക്കളുടെ ആവശ്യമനുസരിച്ച് നൈപുണ്യ വികസന പരിശീലനവും ഉണ്ട്.

ഹയർ ദി ബെസ്റ്റ് പദ്ധതി നിരവധി പേർക്ക് ജോലി നൽകുന്നുണ്ട്. ജോലിക്ക് പോകാൻ കഴിയാതെ കരിയർ ബ്രേക്ക് വന്നവരെ മടക്കിക്കൊണ്ട് വരികയാണ് പ്രധാന ലക്ഷ്യം. അഭ്യസ്ത വിദ്യർക്കും അഭിരുചിയ്ക്കനുസരിച്ച് ജോലി ലഭിക്കും.

ഷിജു,

ജില്ലാ പ്രോജക്ട് മാനേജർ