വ്യാപാരിദിനം

Monday 11 August 2025 12:53 AM IST

പത്തനംതിട് ട: ലോകവ്യാപാര ദിനത്തിൽ ഇന്ത്യൻ നാഷണൽ വ്യാപാര കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ്ഭവനിൽ നടന്ന വ്യാപാരി ദിനം ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ്‌കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായിരുന്നു. മുതിർന്ന വ്യാപാരികളെ ആദരിച്ചു. യു ഡി എഫ് കൺവീനർ എ.ഷംസുദിൻ, സജീവ് മാത്യു ജോസഫ് , ഷാജി കുളനട ,റെനീസ് മുഹമ്മദ് ,അഷറഫ് ട്രാവൽസ് , പ്രമോദ്, ഫാത്തിമ്മ.എസ്, ഷാജി സുറൂർ ,അജ്മൽ കരീം ,ഷെമിം സുബൈർ, സലാം , ഹുസൈൻ ,ബഷീർ ബ്ലൂബറി ,എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.