വനിതാ കൺവൻഷൻ

Monday 11 August 2025 12:54 AM IST

പത്തനംതിട്ട : കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി ഐ ടി യു) ജില്ലാ വനിതാകൺവൻഷൻ ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം നന്ദിനി സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ മിനി രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷാന്റി ജേക്കബ്, ലളിത നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : മിനി രവീന്ദ്രൻ (ജനറൽ കൺവീനർ), നന്ദിനി സോമരാജൻ, ഷാന്റി ജേക്കബ്, പ്രസന്നാ ബാബു (കൺവീനർമാർ).