തൃശൂരിൽ കത്തിക്കയറി വോട്ടർ പട്ടിക വിവാദം

Monday 11 August 2025 1:57 AM IST

തൃ​ശൂ​ർ​:​ ​ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​വി​ജ​യ​ത്തി​നാ​യി​ ​ബി.​ജെ.​പി​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വോ​ട്ടു​ക​ൾ​ ​കൃ​ത്രി​മ​മാ​യി​ ​ചേ​ർ​ത്തെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫും.​ ​അ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ബി.​ജെ.​പി​ രംഗത്തെത്തിയതോടെ വി​വാ​ദ​ത്തി​ന് ​ചൂ​ടേ​റി.​ ​ര​ണ്ട് ​മു​ന്ന​ണി​ക​ളും​ ​തെ​ളി​വു​ക​ൾ​ ​നി​ര​ത്തു​മ്പോ​ൾ,​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​വി.​എ​സ്.​സു​നി​ൽ​ ​കു​മാ​റി​ന്റെ​ ​ബൂ​ത്തി​ലെ​ ​വോ​ട്ടു​ ​ചോ​ർ​ച്ച​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​തി​രി​ച്ച​ടി. ന​ഗ​ര​ത്തി​ലെ​ ​ഫ്ലാ​റ്റു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​മ​റ്റ് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​അ​ട​ക്കം​ ​വോ​ട്ട​ർ​മാ​രെ​ ​ചേ​ർ​ത്ത് ​വി​ജ​യം​ ​ഒ​രു​ക്കി​യെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​മു​ൻ​ ​ക​ള​ക്ട​റും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ര​ണാ​ധി​കാ​രി​യു​മാ​യ​ ​കൃ​ഷ്ണ​ ​തേ​ജ​യ്ക്ക് ​ല​ഭി​ച്ച​ ​പ​രാ​തി​ ​ഉ​ന്ന​ത​ ​ത​ല​ങ്ങ​ളി​ലേ​ക്ക് ​കൈ​മാ​റി​യി​ല്ലെ​ന്ന​ ​ആ​രോ​പ​ണ​വു​മു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​ബി.​ജെ.​പി​ ​സ​ഖ്യം​ ​ഭ​രി​ക്കു​ന്ന​ ​ആ​ന്ധ്രാപ്ര​ദേ​ശി​ലെ​ ​ഉ​പ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ടീ​മി​ലേ​ക്കാ​ണ് ​കൃ​ഷ്ണ​ ​തേ​ജ​ ​പോ​യ​ത് ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റു​ടെ​ ​അ​ഭി​പ്രാ​യം​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ആ​രോ​പി​ക്കു​ന്നു. തൃ​ശൂ​രി​ൽ​ ​വോ​ട്ടു​ക​ൾ​ ​മു​ഴു​വ​ൻ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​ചേ​ർ​ത്തെ​ന്നാ​ണ് ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ആ​ല​ത്തൂ​ർ,​ ​ചാ​ല​ക്കു​ടി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വോ​ട്ട​ർ​മാ​രെ​ ​തൃ​ശൂ​രി​ൽ​ ​ചേ​ർ​ത്തെ​ന്ന​ ​ആ​രോ​പ​ണ​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ലെ​ ​ക്ര​മ​ക്കേ​ട് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​തെ​ളി​വ് ​സ​ഹി​ത​മു​ള്ള​ ​രേ​ഖ​ക​ൾ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​പു​റ​ത്തു​ ​വി​ട്ടി​രു​ന്നു.​ ​ബൂ​ത്ത് ​ന​മ്പ​ർ​ 116​ൽ​ 1016​ ​മു​ത​ൽ​ 1026​ ​വ​രെ​യു​ള്ള​ ​ക്ര​മ​ന​മ്പ​റി​ൽ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​യും​ ​സ​ഹോ​ദ​ര​ൻ​ ​സു​ഭാ​ഷ് ​ഗോ​പി​യു​ടെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​വോ​ട്ടു​ക​ൾ​ ​ചേ​ർ​ത്തി​രു​ന്നു​വെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ആ​രോ​പി​ക്കു​ന്നു.

30,000​ല​ധി​കം​ വോട്ട് ​ചേ​ർ​ത്തു​:​ ​എം.​എ.​ ​ബേ​ബി

തൃ​ശൂ​ർ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ബി.​ജെ.​പി​ 30,000​ല​ധി​കം​ ​വോ​ട്ടു​ക​ൾ​ ​കൃ​ത്രി​മ​മാ​യി​ ​ചേ​ർ​ത്തെ​ന്ന് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി.​ ​സ​മീ​പ​ത്തെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ ​വ്യാ​ജ​ ​മേ​ൽ​വി​ലാ​സ​ങ്ങ​ളി​ലാ​യി​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​വോ​ട്ട് ​ചേ​ർ​ത്തു.​ ​ഇ​വ​ർ​ ​ര​ണ്ട് ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​വോ​ട്ട് ​ചെ​യ്തു.​ ​ബി.​ജെ.​പി​ ​ഭ​ര​ണ​ത്തി​ന്റെ​ ​അ​നു​ബ​ന്ധം​ ​പോ​ലെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പെ​രു​മാ​റു​ന്ന​ത്. ബി.​എ​ൽ.​ഒ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡ​ൽ​ഹി​യി​ൽ​ ​ക​മ്മി​ഷ​ൻ​ ​വി​ളി​ച്ചു.​ ​ബൂ​ത്ത് ​പ​രി​ധി​യി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​മെ​ങ്കി​ലും​ ​താ​മ​സി​ച്ച​താ​യി​ ​തെ​ളി​വു​ണ്ടെ​ങ്കി​ൽ​ ​വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ​ ​പേ​രു​ചേ​ർ​ക്കാ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​നി​ല​വി​ൽ​ ​ആ​റു​ ​മാ​സ​മെ​ങ്കി​ലും​ ​താ​മ​സി​ച്ച​വ​രെ​യാ​ണ് ​ചേ​ർ​ക്കാ​റു​ള്ള​ത്.​ ​ഇ​ത് ​മാ​റ്റി​യാ​ണ് ​ര​ണ്ട് ​ദി​വ​സ​മാ​ക്കു​ന്ന​ത്.​ ​മ​റു​ഭാ​ഗ​ത്ത് ​സ്‌​പെ​ഷ്യ​ൽ​ ​ഇ​ന്റ​ൻ​സീ​വ് ​റി​വി​ഷ​ൻ​ ​വ​ഴി​ ​കൂ​ട്ട​ത്തോ​ടെ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ക​യും​ ​ചെ​യ്യു​ന്നു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​സ്‌​ഫോ​ട​നാ​ത്മ​ക​മാ​ണ്.​ ​വി​ഷ​യ​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​രാ​ജ്യ​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​

വോ​ട്ട​ർ​മാ​രെ​ ​അ​പ​മാ​നി​ക്കു​ന്നു​:​ ​ എം.​ടി. ​ര​മേ​ശ്

തൃ​ശൂ​രി​ലെ​ ​വോ​ട്ട​ർ​മാ​രെ​ ​അ​പ​മാ​നി​ക്കാ​നാ​ണ് ​സി.​പി.​എ​മ്മി​ന്റെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​നേ​തൃ​ത്വം​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി.​ര​മേ​ശ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ക​ഠി​ന​പ്ര​യ​ത്‌​ന​മാ​ണ് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​വി​ജ​യം.​ ​വോ​ട്ട​ർ​മാ​രെ​ ​വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​വി​ജ​യ​ത്തി​ന്റെ​ ​ഞെ​ട്ട​ലി​ൽ​ ​നി​ന്ന്​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​നേ​താ​ക്ക​ൾ​ ​ഇ​തു​വ​രെ​ ​മോ​ചി​ത​രാ​യി​ട്ടി​ല്ല.​ ​കു​റ​ച്ചു​നാ​ൾ​ ​പൂ​ര​ത്തി​ന്റെ​ ​പി​റ​കെ​യാ​യി​രു​ന്നു.​ ​അ​ത് ​ക്ല​ച്ച് ​പി​ടി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​വോ​ട്ട​ർ​ ​പ​ട്ടി​ക​യു​മാ​യി​ ​രം​ഗ​ത്തു​വ​ന്ന​ത്.​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​നേ​താ​ക്ക​ൾ​ ​ഇ​തി​നു​വേ​ണ്ട​ ​ചി​കി​ത്സ​യ്ക്ക് ​അ​ടി​യ​ന്ത​ര​മാ​യി​ ​വി​ധേ​യ​രാ​ക​ണം.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന്​ ​വോ​ട്ട് ​വെ​ട്ടി​മാ​റ്റി​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​യും​ ​കു​ടും​ബ​വും​ ​തൃ​ശൂ​രി​ൽ​ ​വോ​ട്ട് ​ചേ​ർ​ത്ത​ത്.​ ​എ​ല്ലാ​വ​രും​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​മാ​ണ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​പ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

എൽ.ഡി.എഫിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വരുംനാളുകളിൽ ബൂത്ത് ലെവൽ പരിശോധന നടത്തും. കൃത്യമായ വിവരങ്ങൾ പിന്നീട് പുറത്തുവിടും.

-വി.എസ്.സുനിൽ കുമാർ

വോട്ട് നിലവാരം

 ആകെ പോൾ ചെയ്ത വോട്ട്:10,90,876

സുരേഷ് ഗോപി: 4,12,338

 അഡ്വ. വി.എസ്. സുനിൽകുമാർ: 337652

 കെ. മുരളീധരൻ: 3,28,124

ഭൂരിപക്ഷം: 74,686