വായന സദസ് ഇന്ന്
Monday 11 August 2025 12:01 AM IST
കൊല്ലം: പി.എൻ.പണിക്കർ 30-ാമത് ദേശീയ വായനമഹോത്സവം രണ്ടാംഘട്ടത്തിന്റെ ഭാഗമായി കേരളത്തിലെ 555 പൊലീസ് സ്റ്റേഷനുകളിലും വായന സദസ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 4.30ന് കൊല്ലം എ.ആർ ക്യാമ്പ് ലൈബ്രറി ഹാളിൽ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ജില്ലാതല ഉദ്ഘാനം നിർവഹിക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. കോർപ്പറേഷൻ കൗൺസിലർ എ.കെ.സവാദ് മുഖ്യ പ്രഭാഷണം നടത്തും. കൊല്ലം എ.സി.പി എസ്.ഷെറീഫ്, കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.പ്രദീപ്കുമാർ, എ.സി.പി ബിനു ശ്രീധർ, ജൻ ശിക്ഷൺ സൻസ്ഥാൻ ആർ.രാധാകൃഷ്ണൻ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ.എസ്.ജ്യോതി, എം.ജി.അനിൽ തുടങ്ങിയവർ പങ്കെടുക്കും.