ലഹരിവിരുദ്ധ തുള്ളൽ ബോധവത്കരണം
Monday 11 August 2025 12:03 AM IST
കൊട്ടാരക്കര: തലവൂർ ഗ്രാമപഞ്ചായത്തും കുളക്കട ബി.ആർ.സിയും സംയുക്തമായി ഒരുക്കിയ ലഹരിവിരുദ്ധ തുള്ളൽ ബോധവത്കരണ സന്ദേശ യാത്ര വിദ്യാർത്ഥികൾക്കും നാടിനും കൗതുകമായി. ഓട്ടൻതുള്ളൽ രൂപത്തിൽ ബോധവത്കരണ യാത്ര തലവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും പ്രചരണം നടത്തി. സ്കൂൾ പ്രവേശനോത്സവ ഗാനരചന നിർവഹിച്ച ഭദ്രാഹരിയുടെ വരികൾ തുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്ററാണ് ചിട്ടപ്പെടുത്തിയത്. കരുണാകരൻ മാസ്റ്ററുടെ ചെറുമകൾ ഹരി ചന്ദനയുടെ ശിക്ഷണത്തിൽ പട്ടാഴി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിനി താമരക്കുടി ധനശ്രീ, പട്ടാഴി ബ്രഹ്മജാതൻ എന്നിവരാണ് അവതരിപ്പിച്ചത്. കലാജാഥക്ക് കുളക്കട ബി.ആർ.സി ട്രെയിനർമാരായ ഷീന, ഭാനു പ്രകാശ്, ഹരികുമാർ എന്നിവർ നേതൃത്വം നൽകി.