വ്യജ സാധനം നൽകി തട്ടിപ്പ്
Monday 11 August 2025 12:05 AM IST
കൊല്ലം: വ്യാജ സാധനം നൽകി കബളിപ്പിച്ച് പണം തട്ടിയെന്ന് പരാതി. കഴിഞ്ഞ 9ന് വൈകിട്ട് 3.45 ഓടെ മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിന് സമീപത്തെ മുണ്ടയ്ക്കൽ ശ്രീഗുരുദേവ ഭവനിൽ എസ്.ഷിബുവിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് തട്ടിപ്പ് നടന്നത്. സംഭവ സമയം കടയിൽ ഷിബുവിന്റെ ഭാര്യ മാത്രമെ ഉണ്ടായിരുന്നുള്ളു. സ്കൂട്ടറിലെത്തിയ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവ് ഷിബുവിനോട് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച് ഒരു ബോക്സ് നൽകി 2000രൂപ വാങ്ങി. വെളുത്ത ഷർട്ടും പാന്റുമായിരുന്നു വേഷം. ഹെൽമറ്റ് ധരിച്ചിരുന്നു. വൈകിട്ട് 4.45 ഓടെ ബോക്സ് തുറന്നപ്പോഴാണ് വില കുറഞ്ഞ പെർഫ്യൂം ആയിരുന്നുവെന്ന് മനസിലായത്. ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.