പ്രതിഭകൾക്ക് ആദരം

Monday 11 August 2025 12:06 AM IST

മൺറോത്തുരുത്ത്: സർഗ ദ്വീപ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കവി രാജു രഞ്ജിത്തിന്റെ കവിതാ സമാഹാരമായ അനശ്വരതയുടെ ഉൾക്കനൽ പ്രകാശനവും പ്രതിഭകളെ ആദരിക്കലും വി.എസ് യു.പി.എസിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജയചന്ദ്രൻ.ഡി.ഉല്ലാസ് അദ്ധ്യക്ഷനായി. ഡോ.ഷെറിമോന് പുസ്തകം നൽകി ഡോ. പ്രസന്ന രാജൻ പ്രകാശനം നിർവഹിച്ചു. കവി ശ്രീനിലയം രതീശൻ ഉൾപ്പടെയുള്ള പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ നിർവഹിച്ചു. ശ്രീജിത്ത് കൈരളി, ശോഭ സുധീഷ്, ജയൻ മൺറോ, സജിത്ത് ശിങ്കാരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ഗൗരിനന്ദ സ്വാഗതവും രഞ്ജിത്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു.