മതപരിവർത്തനം തടയണം
Monday 11 August 2025 12:07 AM IST
കൊല്ലം: ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന മതപരിവർത്തനങ്ങൾ തടയണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സമിതി യോഗം. ഇത്തരം സംഘങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണം. പരാതി നൽകാനും നിയമപോരാട്ടത്തിനും അഭിഭാഷകർ ഉൾപ്പെടുന്ന 150അംഗ സംഘം ക്യാമ്പയിൻ നടത്തും. 14,15 തീയതികളിൽ ജില്ലയിൽ നടക്കുന്ന ഭാരത് മാതാ പൂജയിൽ ഹിന്ദു ഐക്യവേദി പിന്തുണ നൽകും. തിരുമുല്ലവാരത്തെ അനാസ്ഥയും ശാസ്താംകോട്ട ദേവസ്വം ബോർഡ് ഭൂമി കൈയേറ്റവും ഹിന്ദു സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സംസ്ഥാന സഹ.സംഘടന സെക്രട്ടറി സുശികുമാർ, സംസ്ഥാന സെക്രട്ടറിമാരായ പുത്തൂർ തുളസി, തെക്കടം സുദർശനൻ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.സുധീർ അദ്ധ്യക്ഷനായി.