മെഡിസെപ്പ് കാലാവധി പുനഃപരിശോധിക്കണം
Monday 11 August 2025 12:09 AM IST
കൊല്ലം: മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം 50 ശതമാനം വർദ്ധിപ്പിച്ചതും കാലാവധി രണ്ട് വർഷമാക്കി കുറച്ചതും പുനഃപരിശോധിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അംഗത്വം ഓപ്ഷനലാക്കുക, ഒ.പി ചികിത്സയ്ക്കും ആനുകൂല്യം ലഭ്യമാക്കുക, ആയുർവേദ, ഹോമിയോ, സിദ്ധ ചികിത്സകൾ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായൺ, മാത്തച്ചൻ പ്ലാന്തോട്ടം, പി.ടി.ജേക്കബ്, ബാബു ജോസഫ്, ജോയി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.