സാനിറ്ററി മാലിന്യ സംസ്കരണം. നാല് പുതിയ പ്ലാന്റുകൾ
തിരുവനന്തപുരം : ഡയപ്പർ,സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി നാല് പുതിയ പ്ലാന്റുകൾ ആരംഭിക്കാൻ തദ്ദേശ വകുപ്പ്. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് കൊട്ടാരക്കര, മൂവാറ്റുപുഴ,കുറ്റിപ്പുറം, കടന്നപ്പള്ളി എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ . ഈ സ്ഥലങ്ങളിൽ 50 സെന്റ് വീതം കണ്ടെത്തിയിട്ടുണ്ട്. പൊതു,സ്വകാര്യ പങ്കാളിത്തതോടെയാണ് പ്ലാന്റുകൾ സജ്ജമാക്കുക.
പ്രതിദിനം 20 ടൺ സാനിറ്ററി മാലിന്യം സംസ്കരിക്കാനുള്ള സൗകര്യം പ്ലാന്റിലുണ്ടാകും. ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെ ക്ലീൻ കേരള കമ്പനിക്കാണ് പ്ലാന്റുകളുടെ നടത്തിപ്പ് ചുമതല. പദ്ധതി നിർവഹണത്തിന് ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനും ക്ലീൻകേരള കമ്പനി എം.ഡി കൺവീനറുമായി മേൽനോട്ട സമിതി രൂപീകരിച്ചു. അജൈവ മാലിന്യങ്ങൾ യൂസർ ഫീ വാങ്ങി ഹരിത കർമ്മസേന വഴി ശേഖരിക്കുന്നുണ്ടെങ്കിലും അതിൽ ഡയപ്പറും സാനിറ്ററി മാലിന്യങ്ങളുമില്ല.പാലക്കാട് നഗരസഭയിൽ 2023 മുതൽ സാനിറ്ററി മാലിന്യ സംസ്കരണ പ്ലാന്റുണ്ട്. . പ്രതിദിനം ഒരു ടൺ മാലിന്യം സംസ്കരിക്കാനുള്ള യന്ത്രം സ്ഥാപിക്കാൻ 38 ലക്ഷം ചെലവായി. 20 ടൺ സൗകര്യമൊരുക്കാൻ 2 കോടിയെങ്കിലും വേണ്ടി വരും.
വീടുകളിലെത്തി
ശേഖരിക്കും
സാനിറ്ററി മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കണം .ആഴ്ചയിലൊരിക്കൽ
വീടുകളിത്തെി ശേഖരിക്കും..
ഹരിതകർമ്മസേനയെയോ പ്രത്യേകം ഏജസിയെയോ നിയോഗിക്കും.
നിശ്ചിത യൂസർഫീ വാങ്ങും, മൊബൈൽ ആപ്പും ആലോചിക്കുന്നുണ്ട്.
സാനിറ്ററി മാലിന്യങ്ങൾ കത്തിച്ച് പുകയെ ശുദ്ധീകരിച്ച് പുറംതള്ളുന്ന പ്രക്രിയയാണിത്.
കത്തിക്കുന്നത്
മലിനീകരണമുണ്ടാക്കും
കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണമുണ്ടാക്കും.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണം.
ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നത് വെള്ളം മലിനമാക്കും, മീനുകളുടെ ആവാസ വ്യവസ്ഥ തകർക്കും.
ടോയ്ലറ്റുകളിലിട്ട് ഫ്ളഷ് ചെയ്യുന്നത് മലിനജല സംവിധാനങ്ങൾക്ക് തടസമാകും.