ആറാം വാർഷിക ഓഫറുകളുമായി എം.ജി മോട്ടോഴ്സ്

Tuesday 12 August 2025 12:21 AM IST

കൊച്ചി: ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ആറാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് ഓഫറുകളും വിലക്കുറവും പ്രഖ്യാപിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ എം.ജി മോട്ടോഴ്സ്. എം.ജി ഹെക്ടറിനും ആസ്റ്ററിനും പ്രത്യേക വില, 100 ശതമാനം ഓൺ റോഡ് ഫണ്ടിംഗ്, ഇ.എം.ഐ എന്നിവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എം.ജി. ഹെക്ടറിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്കും വിലക്കുറവ് ലഭിക്കും. ഇതനുസരിച്ച് ഹെക്ടർ ഷാർപ്പ് പ്രോ എം.ടി. വേരിയന്റ് 19.59 ലക്ഷം രൂപയ്ക്കും ആസ്റ്റർ 9.99 ലക്ഷം രൂപയ്ക്കും ലഭ്യമാകും. വാഹനങ്ങൾക്ക് മികച്ച വിൽപനാനന്തര സേവനവും ഉറപ്പാക്കും.

എം.ജി മോട്ടോഴ്സിനെ ജീവിതഭാഗമാക്കിയ ഉപഭോക്താക്കൾക്കൊപ്പം നേട്ടം ആഘോഷിക്കും

വിനയ് റെയ്‌ന

ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ

ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ