മാഗ്‌നൈറ്റ് കുറോ പ്രത്യേക പതിപ്പുമായി നിസാൻ

Tuesday 12 August 2025 12:26 AM IST

കൊച്ചി: മാഗ്‌നൈറ്റ് കുറോ പ്രത്യേക പതിപ്പുമായി നിസാൻ മോട്ടോർ ഇന്ത്യ. മാഗ്‌നൈറ്റ് കുറോ സ്പെഷ്യൽ എഡിഷന്റെ അകവും പുറവും പൂർണ്ണമായും കറുപ്പ് നിറത്തിലുള്ളതാണ്. കറുപ്പ് എന്നതിനുള്ള ജാപ്പനീസ് പദത്തിൽ നിന്നാണ് കുറോ എന്ന പേര് പ്രത്യേക പതിപ്പിന്റെ നൽകിയിരിക്കുന്നത്. സിഗ്നേച്ചർ ലൈറ്റ്സേബർ ടേൺ ഇൻഡിക്കേറ്ററുകളുള്ള കറുപ്പ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, വാക്ക് എവേ ലോക്കും അപ്രോച്ച് അൺലോക്കുമുള്ള പ്രീമിയം ഐ-കീ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് ഡിസ്‌പ്ലേ, സ്റ്റാൻഡേർഡായി സേബിൾ ബ്ലാക്ക് വയർലെസ് ചാർജർ തുടങ്ങി നിരവധി സവിശേഷതകൾ വരുന്നതാണ് നിസാൻ മാഗ്നൈറ്റ് കുറോ സ്പെഷ്യൽ എഡിഷൻ.

11,000 രൂപ നൽകി ബുക്ക് ചെയ്യാം

നിലവിൽ നിസാൻ ഡീലർഷിപ്പുകൾ വഴിയോ നിസാൻ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ 11,000 രൂപയ്ക്ക് മാഗ്‌നൈറ്റ് കുറോ ബുക്ക് ചെയ്യാം. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്‌റ്റിൽ നിസാൻ മാഗ്നൈറ്റ് 5 സ്‌റ്റാർ സുരക്ഷാ റേറ്റിംഗ് കരസ്തമാക്കിയിരുന്നു. ഇതിനൊപ്പം, പുതിയ മെറ്റാലിക് ഗ്രേ നിറത്തിലുള്ള മാഗ്നൈറ്റും നിസാൻ അവതരിപ്പിച്ചു.

വില

നിസാന്റെ മുൻനിര മോഡലായ മാഗ്‌നൈറ്റിന്റെ കറുപ്പ് നിറത്തിലുള്ള കുറോ സ്‌പെഷ്യൽ എഡിഷന്റെ

വില

8.30 ലക്ഷം രൂപ മുതൽ