ശ്രീനാരായണ ദിവ്യസത്സംഗം

Monday 11 August 2025 1:40 AM IST

ശിവഗിരി: ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ദിവ്യസത്സംഗം സമാപിച്ചു. പാരായണം,സത്സംഗം,ജപം,ധ്യാനം,പ്രബോധനം എന്നീ ചടങ്ങുകൾ നടന്നു. ശാരദാമഠത്തിലും മഹാസമാധിയിലും പർണശാലയിലും നടന്ന സമൂഹ പ്രാർത്ഥനയിൽ നിരവധിപേർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യ ആചാര്യനായി. ഗുരുദേവ കൃതികൾക്കൊപ്പം ഭഗവത്ഗീത, ബൈബിൾ,ഖുർആൻ പുണ്യ ഗ്രന്ഥങ്ങളുടെ പാരായണവും പ്രാർത്ഥന,സത്സംഗം, ജപം, ധ്യാനം, പ്രബോധനം എന്നീ ക്ലാസുകളും മഠത്തിലെ സംന്യാസി ശ്രേഷ്ഠരുടെ പ്രഭാഷണങ്ങളും നടന്നു. ഗുരുധർമ്മ പ്രചരണ സഭയും മാതൃസഭയുമായിരിന്നു മുഖ്യ സംഘാടകർ.സർവ്വൈശ്വര്യപൂജയും നടന്നു.