സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; പ്രവാസികള്‍ നല്‍കേണ്ടിവരുന്നത് 'വലിയ വില'
മലപ്പുറം: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. മദ്ധ്യവേനലവധിക്കുശേഷം സെപ്തംബര്‍ ഒന്നിന് ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കുന്നത് അവസരമാക്കിയാണ് കൊള്ള.
ഈമാസം ടിക്കറ്റിന് മൂന്നിരട്ടിയിലധികം തുക നല്‍കണം. ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം, നോണ്‍ സ്റ്റോപ്പ് സര്‍വീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തില്‍ നിന്ന് നാലംഗ കുടുംബത്തിന് ദുബായില്‍ എത്താല്‍ 1.60 ലക്ഷം രൂപ വേണം. 40,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. സാധാരണയിത് 10,000 രൂപയാണ്.
എക്കണോമി ടിക്കറ്റ് പോലും സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. ഖത്തര്‍ എയര്‍വേസില്‍ അബുദാബിയിലേക്ക് ഒരാള്‍ക്ക് 55,000 മുതല്‍ 70,000 രൂപ വരെയാണ് നിരക്ക്. 10,000- 15,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കാറുള്ളിടത്താണിത്. സെപ്തംബര്‍ 15നകം ഭൂരിഭാഗം പേരും ഗള്‍ഫില്‍ തിരിച്ചെത്തുമെന്നതിനാല്‍ ഇതിനുശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറയ്ക്കും.
ഇന്ത്യന്‍ എയര്‍ലൈനുകളിലെ നിരക്ക്
റൂട്ട് ....................................................................... നിരക്ക്
? കോഴിക്കോട്- ജിദ്ദ ...................................... 46,000- 56,000
? കോഴിക്കോട്- ഷാര്‍ജ ............................... 33,000- 35,000
? കോഴിക്കോട്- അബുദാബി ................... 34,000- 39,000
? തിരുവനന്തപുരം- അബുദാബി .......... 33,000- 35,000
? തിരുവനന്തപുരം- ദോഹ ...................... 43,000- 46,000
? കൊച്ചി- ദോഹ ........................................... 40,000- 46,000
? കൊച്ചി- അബുദാബി .............................. 33,000- 36,000
? കണ്ണൂര്‍- ഷാര്‍ജ ............................................. 31,000- 34,000
? കണ്ണൂര്‍- ദുബായ്.......................................... 35000- 37,000