മാറ്റം  എന്നുപറഞ്ഞാൽ   ഇങ്ങനെയാണ്,  മന്ത്രി ഗണേശ്  കുമാറിന്റെ   പുതിയ   പരിഷ്കാരം കെഎസ്ആർടിസിയെ    മാറ്റിമറിക്കും

Monday 11 August 2025 11:22 AM IST

തിരുവനന്തപുരം: കെബി ഗണേഷ് കുമാർ ഗതാഗത മന്ത്രി ആയതിനു ശേഷം ഒട്ടേറെ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിക്കുന്നത്. ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് എങ്ങനെയാകണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ മന്ത്രി. ബസുകളുടെ നവീകരണം ഉൾപ്പെടെ പൊതുഗതാഗതം ആശ്രയിക്കുന്ന യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ മന്ത്രി മുന്നോട്ട് വയ്ക്കുന്നത്.

ഇപ്പാഴിതാ പരമ്പരാഗത ഡിസൈനിൽ നിന്ന് മാറി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി .അശോക് ലെയ്ലാൻഡിന്റെ 10.5 മീറ്റർ ഷാസിയാണ് ഇതിനായി തിരഞ്ഞെടുത്തത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകാശ് എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽസിലാണ് ബോഡി നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയത്.

ടൂറിസ്റ്റ് ബസുകളിലെ വേഗാ ബോഡിയിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്. നാല് സിലണ്ടർ ടർബോ ഡി.ഐ എൻജിനാണ് ബസിനുള്ളത്.150 പി.എസ് പവറും 450 എൻ.എം ടോർക്കുമാണ് എൻജിൻ പവർ. ആറ് സ്പീഡ് ഓവർ ഡ്രൈവ് ഗിയർ ബോക്സാണുളളത്. കേബിൾ ഷിഫ്റ്റ് സംവിധാനത്തിനൊപ്പം എയർ അസിസ്റ്റ് ക്ലെച്ചാണ് . 3: 2 ക്രമത്തിൽ 50 മുതൽ 55 സീറ്റുകൾ വരെ ഉൾപ്പെടുത്താനാകും.പുതിയ ബസുകളുടെ ഉദ്ഘാടനം 21 മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിക്കും.