നിലമ്പൂർ-കോട്ടയം എക്സ്‌പ്രസിന് ചെറുകരയിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം
Tuesday 12 August 2025 12:18 AM IST
പെരിന്തൽമണ്ണ: നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്സ്‌പ്രസിന് ചെറുകരയിൽ സ്റ്റോപ്പ് അനുവദിക്കുക, നിറുത്തലാക്കിയ സീനിയർ സിറ്റിസൺ റിസർവേഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ റെയിൽവേ ഉടൻ നടപ്പാക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ചെറുകര മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് എൻ.വാസുദേവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രസിഡന്റായി കെ.ശ്രീകുമാരൻ, സെക്രട്ടറിയായി ടി.ഹംസ, ട്രഷറർ എം.കെ ആരീഫ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.