മെഡിക്കൽ ക്യാമ്പ്
Tuesday 12 August 2025 1:19 AM IST
പട്ടാമ്പി: കൊഴിഞ്ഞിപ്പറമ്പ് കരിങ്ങനാട് എ.എൽ.പി സ്‌കൂൾ നൂറാം വാർഷികം 'ശതശ്രീ ' ആഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിളയൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നീലടി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കമ്മുക്കുട്ടി ഇടത്തോൾ, ജനറൽ കൺവീനർ ഗംഗാധരൻ, പി.ടി.എ പ്രസിഡന്റ് റഹ്മാൻ സങ്കേതത്തിൽ, മാനേജ്‌മെന്റ് പ്രതിനിധി അഡ്വ. രൺധീർ, ഹെഡ് മാസ്റ്റർ എം.ഡി.സതീഷ്, കോഓർഡിനേറ്റർ എൻ.പി.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഇ.എം.എസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ, എം.ഇ.എസ് മെഡിക്കൽ കോളേജ്, അഹല്യ കണ്ണാശുപത്രി പാലക്കാട്, എം.ഇ.എസ് ദന്തൽ കോളേജ്, ഡോ: ആനന്ദ് ഇ.എൻ.ടി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.