എയ്‌മ സംസ്ഥാനതല മത്സരം 30 മുതൽ
Tuesday 12 August 2025 12:29 AM IST
കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സരം "എയ്‌മ വോയ്‌സ് 2025" സംസ്ഥാനതല മത്സരം 30, 31 തിയതികളിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നടക്കും. മലയാളം സെമി ക്ലാസിക്കൽ, മെലഡി ഗാനങ്ങളടങ്ങുന്ന റൗണ്ടുകളാണ് ഉണ്ടാവുക. 10 മുതൽ 15 വയസ് വരെ ജൂനിയർ, 16 മുതൽ 25 വരെ സീനിയർ, 26 വയസിന് മുകളിൽ സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഗ്രാന്റ് ഫിനാലെ ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിലാണ് നടക്കുക. ഗ്രാന്റ് ഫിനാലെയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50, 000, 25, 000, 10,000 രൂപ വീതം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 15നു മുമ്പ് aimakeralaclt@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9746280391.