വയനാട് പുനരധിവാസം: എൽസ്റ്റൺ 22.25 കോടി നൽകാനുണ്ടെന്ന് സർക്കാർ

Tuesday 12 August 2025 12:00 AM IST

കൊച്ചി: വയനാട് മുണ്ടക്കൈ -ചൂരൽമല പുനരധിവാസ പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയ എൽസ്റ്റൺ ടീ എസ്റ്റേറ്റ് മാനേജ്‌മെന്റ് സർക്കാരിന് വിവിധയിനങ്ങളിൽ 22.25 കോടി രൂപ കുടിശിക നൽകാനുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പലിശയും മറ്റും കണക്കാക്കുമ്പോൾ തുക ഇതിലധികമാകും. ഇതു കുറച്ച തുകയേ സർക്കാർ കെട്ടിവച്ച 43.78 കോടിയിൽനിന്ന് നൽകാവൂയെന്ന് വയനാട് ജില്ലാ കളക്ടറുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ കെട്ടിവച്ച തുക പിൻവലിക്കാൻ അനുമതി തേടി എൽസ്റ്റൺ നൽകിയ ഉപഹർജിയിലാണ് ഈ വിശദീകരണം. കേസ് 21ന് വീണ്ടും പരിഗണിക്കും. ആദ്യം 26 കോടിയും പിന്നീട് 17.78 കോടിയും കോടതിയിൽ കെട്ടിവച്ച ശേഷമാണ് ടൗൺഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് സർക്കാർ നടപടി ആരംഭിച്ചത്. പിന്നീട് തുക പോരെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ അപ്പീൽ നൽകി. ഇത് നൽകുന്നതിൽ വിരോധമില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർവതി നേത്യാർ സ്മാരക ട്രസ്റ്റും ഹർജി നൽകി. ഈ അവകാശവാദം കൂടി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

വ​യ​നാ​ടി​ന് ​സി.​പി.​ഐ​യു​ടെ​ 1.24​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​വ​യ​നാ​ട് ​പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്കു​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ 1,23,83,709​ ​രൂ​പ​ ​ന​ൽ​കി. എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഒ​രു​ ​കോ​ടി​യും​ ​ജോ​യി​ന്റ് ​കൗ​ൺ​സി​ൽ​ ​ഓ​ഫ് ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ 55​ ​ല​ക്ഷ​വും​ ​ന​ൽ​കി.