അധിക്ഷേപ പോസ്റ്റ്: വിനായകനെ ചോദ്യം ചെയ്തു

Tuesday 12 August 2025 12:00 AM IST

കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ച നടൻ വിനായകനെ പൊലീസ് രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് നൽകിയ പരാതിലാണ് നടപടി. ഇന്നലെ രാവിലെ 11ന് വിനായകൻ സൈബർ പൊലീസിൽ ഹാജരായി. ആധുനിക കവിത എന്ന നിലയിലാണ് പോസ്റ്റെെന്ന് വിനായകൻ മൊഴി നൽകി. വിനായകന്റെ ഫോൺ പരിശോധിച്ച പൊലീസ് കേസെടുക്കാനാവില്ലെന്ന നിലപാടിലാണ്. പരാതിക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ പരാമർശങ്ങൾ വിനായകന്റെ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.

വേ​ട​നെ​തി​രെ ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ്

കൊ​ച്ചി​:​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ക്കേ​സി​നു​ ​പി​ന്നാ​ലെ​ ​ഒ​ളി​വി​ൽ​പ്പോ​യ​ ​റാ​പ്പ​ർ​ ​വേ​ട​നെ​തി​രെ​ ​പൊ​ലീ​സ് ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​ഇ​റ​ക്കി.​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ക്കു​ന്ന​ത് ​ത​ട​യാ​നാ​ണി​ത്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​ബു​ക്ക് ​ചെ​യ്തി​രു​ന്ന​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ൾ​ ​വേ​ട​ൻ​ ​റ​ദ്ദാ​ക്കി​യ​ത് ​വി​ദേ​ശ​ത്തേ​ക്ക് ​മു​ങ്ങാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​ ​പു​ലി​പ്പ​ല്ല് ​കേ​സി​ൽ​ ​വേ​ട​ൻ​ ​പാ​സ്‌​പോ​ർ​ട്ട് ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ക്കു​ക​യും​ ​പി​ന്നീ​ട് ​കോ​ട​തി​ ​ഉ​പാ​ധി​ക​ളോ​ടെ​ ​തി​രി​കെ​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തു​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​നീ​ക്കം.​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​ ​വേ​ട​ൻ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​യാ​യ​ ​യു​വ​ ​ഡോ​ക്ട​റാ​ണ് ​പ​രാ​തി​ക്കാ​രി.

മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ ​നാ​ലാം ക്ലാ​സു​കാ​രി​ ​സ്കൂ​ളി​ലെ​ത്തി

ചാ​രും​മൂ​ട്:​ ​നൂ​റ​നാ​ട് ​ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ​ ​പി​താ​വി​ന്റെ​യും​ ​ര​ണ്ടാ​ന​മ്മ​യു​ടെ​ ​ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ ​നാ​ലാം​ ​ക്ലാ​സു​കാ​രി​ ​ഇ​ന്ന​ലെ​ ​സ്കൂ​ളി​ലെ​ത്തി.​ ​അ​മ്മൂ​മ്മ​യോ​ടൊ​പ്പം​ ​സ്കൂ​ൾ​ ​ബ​സി​ലാ​ണ് ​എ​ത്തി​യ​ത്.​ ​ഇ​രു​വ​രെ​യും​ ​അ​ദ്ധ്യാ​പ​ക​ർ​ ​സ്റ്റാ​ഫ് ​റൂ​മി​ൽ​ ​കൊ​ണ്ടി​രു​ത്തി.​ ​തു​ട​ർ​ന്ന് ​കു​ട്ടി​യെ​ ​ക്ലാ​സ് ​റൂ​മി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ഉ​ച്ച​യോ​ടെ​ ​അ​മ്മൂ​മ്മ​ ​മ​ട​ങ്ങി.​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​സ്കൂ​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​കു​ട്ടി​ ​സ്കൂ​ൾ​ ​ബ​സി​ൽ​ ​ത​ന്നെ​ ​വീ​ട്ടി​ലേ​ക്കും​ ​പോ​യി.​ ​എ​ത്തി​യെ​ന്ന് ​അ​ദ്ധ്യാ​പ​ക​ർ​ ​അ​മ്മൂ​മ്മ​യെ​ ​വി​ളി​ച്ചു​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​അ​തേ​സ​മ​യം,​​​ ​ഇ​ന്ന​ ​ഉ​ച്ച​യോ​ടെ​ ​വി​​​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​​​ ​ഡ​യ​റ​ക്ട​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സ്കൂ​ളി​ലെ​ത്തി.​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​സ​ഫീ​ന​യു​ടെ​ ​മൊ​ഴി​യെ​ടു​ത്തു.

അ​തു​ല്യ​യു​ടെ​ ​മ​ര​ണം: അ​മ്മ​യു​ടെ​ ​മൊ​ഴി​ ​ഇ​ന്നെ​ടു​ക്കും

കൊ​ല്ലം​:​ ​തേ​വ​ല​ക്ക​ര​ ​കോ​യി​വി​ള​ ​അ​തു​ല്യ​ ​ഭ​വ​നി​ൽ​ ​അ​തു​ല്യ​യെ​ ​ഷാ​ർ​ജ​യി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​അ​തു​ല്യ​യു​ടെ​ ​അ​മ്മ​യു​ടെ​ ​മൊ​ഴി​ ​ഇ​ന്ന് ​ക്രൈം​ ​ബ്രാ​ഞ്ച് ​സം​ഘം​ ​വീ​ട്ടി​ലെ​ത്തി​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ല​ഭി​ച്ച​ ​അ​തു​ല്യ​യു​ടെ​ ​ഭ​ർ​ത്താ​വ് ​സ​തീ​ഷി​നെ​ ​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​ചോ​ദ്യം​ ​ചെ​യ്യാ​നാ​യി​ ​വി​ളി​പ്പി​ക്കും. അ​തു​ല്യ​യു​ടെ​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്ന് ​പ​ര​മാ​വ​ധി​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ച​ ​ശേ​ഷം​ ​സ​തീ​ഷി​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നാ​ണ് ​ക്രൈം​ ​ബ്രാ​ഞ്ചി​ന്റെ​ ​ആ​ലോ​ച​ന.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​സ​തീ​ഷി​നെ​ ​കൊ​ല്ല​ത്തെ​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ഓ​ഫീ​സി​ലെ​ത്തി​ച്ച് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​മു​ള്ള​തി​നാ​ൽ​ ​വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.