സ്വാതന്ത്ര്യദിനം: സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി

Tuesday 12 August 2025 2:12 AM IST

നെ​ടു​മ്പാ​ശേ​രി​:​ ​സ്വാ​ത​ന്ത്ര്യ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കൊ​ച്ചി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി.​ 20​ ​വ​രെ​ ​ആ​ഭ്യ​ന്ത​ര,​ ​അ​ന്താ​രാ​ഷ്ട്ര​ ​ടെ​ർ​മി​ന​ലു​ക​ളി​ൽ​ ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ബ്യൂ​റോ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​യു​ടെ​ ​(​ബി.​സി.​എ.​എ​സ്)​ ​നി​ർ​ദേ​ശ​ ​പ്ര​കാ​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​ ​കൂ​ടു​ത​ൽ​ ​ക​ർ​ശ​ന​മാ​ക്കി.​ ​യാ​ത്ര​ക്കാ​രെ​യും​ ​ബാ​ഗേ​ജു​ക​ളും​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്തി​മാ​ക്കി.​ ​സാ​ധാ​ര​ണ​യു​ള്ള​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് ​പു​റ​മെ​ ​വി​മാ​ന​ത്തി​ൽ​ ​ക​യ​റു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പും​ ​(​ലാ​ഡ​ർ​ ​പോ​യി​ന്റ്)​ ​യാ​ത്ര​ക്കാ​രെ​ ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​​യാ​ത്ര​ക്കാ​ർ​ ​നേ​ര​ത്തെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്ത​ണ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.