ഓണത്തിന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ്

Tuesday 12 August 2025 12:00 AM IST

തിരുവനന്തപുരം: ഓണത്തിന് സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 29 മുതൽ സെപ്തംബർ 15 വരെയാണ് പ്രത്യേക സർവീസുകൾ. വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവ‌ിടങ്ങളിലേക്കുള്ള സർവീസുകൾ www.onlineksrtcswift. com എന്ന സൈറ്റിലും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് മുഖേനയും ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് ഫോൺ- തിരുവനന്തപുരം 9188933716,​ എറണാകുളം 9188933779,​ കോഴിക്കോട് 9188933809,​ കണ്ണൂർ 9188933822,​ ബെംഗളൂരു 9188933820,​ കൺട്രോൾറൂം 9447071021.