കേ​ര​ള​ ​ഫി​ലിം​ ​ചേം​ബർ ജ​നറൽ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു

Monday 11 August 2025 10:26 PM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ലിം​ ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി ​ ​സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു.​ ​ ​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കേ​ര​ള​ ​ഫി​ലിം​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ​സ​ജി​ ​ഫി​ലിം​ ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ത്.​ ​ഈ​ ​മാ​സം​ 14​ന് ​അ​സോ​സി​യേ​ഷ​നി​ലേ​ക്ക് ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​സി​‌​ഡ​ന്റ്,​ ​ട്ര​ഷ​റ​ർ​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​സ​ജി​ ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.​ ​ സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് വിവരം. കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ നാളെ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് ​അ​ദ്ദേ​ഹ​വു​മാ​യി​ ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സാന്ദ്ര തോമസിനെ പിന്തുണച്ച് സജി നന്ത്യാട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. എന്നാൽ ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സജിയുടെ അംഗത്വം തന്നെ ഇന്ന് ചേർന്ന ചേംബർ എക്സിക്യുട്ടീവ് റദ്ദാക്കിയിരുന്നുലെന്ന് ചേംബർ നേതൃത്വം അറിയിച്ചു. അംഗത്വം നഷ്ടമായതോടെയാണ് രാജി എന്നും ചേംബർ നേതൃച്വം അറിയിച്ചു.