ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം
കൊച്ചി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് തുടക്കം കുറിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ശ്യാമാ'25 ചിത്രരചനമത്സരം സംഘടിപ്പിക്കും. സെപ്തംബർ 7ന് രാവിലെ 8.30ന് എറണാകുളം വാരിയം റോഡിലുള്ള ചിന്മയ വിശ്വവിദ്യാപീഠത്തിൽ മത്സരം നടക്കും. എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്ക്, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെഎന്നിങ്ങനെയാണ് മത്സരങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പമുള്ള ക്യൂആർ കോഡ് വഴി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9846462393, 9496447332.