സമര പ്രഖ്യാപന കൺവൻഷൻ 20ന്
കൊച്ചി: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പാലക്കാട് കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ എറണാകുളത്ത് നടന്ന കർഷക നേതൃസമ്മേളനമാണ് ഈ തീരുമാനമെടുത്തത്. യോഗം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണ കുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ തുടങ്ങിയവർ സംസാരിച്ചു. 20ന് പാലക്കാട് കർഷക സമര പ്രഖ്യാപന കൺവൻഷനും 29ന് തിരുവനന്തപുരത്ത് ധർണയും നടക്കും.