വനംവകുപ്പ് മാദ്ധ്യമശില്പശാല
കൊച്ചി: വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മാദ്ധ്യമ പ്രവർത്തകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജൈവ വൈവിദ്ധ്യം: പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിൽ മാദ്ധ്യമങ്ങളുടെ പങ്ക് എന്നതായിരുന്നു വിഷയം. കളമശേരി പി. ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന യോഗത്തിൽ സോഷ്യൽ ഫോറസ്ട്രി സെൻട്രൽ റീജിയൺ കൺസർവേറ്റർ ഇന്ദു വിജയൻ ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു, റിട്ട. പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, ബാലൻ മാധവൻ, കെ.എഫ്.ഡി.സി റിട്ട. ഡിവിഷണൽ മാനേജർ അബ്ദുൾ ബഷീർ, ഡി.സി.എഫ് ഫെൻ ആന്റണി, ആർ.എഫ്.ഒ അനൂപ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.