വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 63, 378 അപേക്ഷകൾ

Tuesday 12 August 2025 12:39 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ജില്ലയിൽ പുതിയതായി വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 63,378 പേർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 603 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 4438 അപേക്ഷകളുമാണ് ഇന്നലെ വൈകിട്ട് 5.30 വരെ ലഭിച്ചത്.