ഓണത്തിന് 46 സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ
തിരുവനന്തപുരം:ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് 46 സ്പെഷ്യൽ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈ-കൊല്ലം ആറ് സർവ്വീസുകൾ,മംഗലാപുരം-കൊച്ചുവേളി 16സർവ്വീസുകൾ, മംഗലാപുരം-കൊല്ലം ആറ് സർവ്വീസുകൾ, കൊച്ചുവേളി-ബംഗളൂരു 18 സർവ്വീസുകൾ ഇങ്ങനെയാണ് 46സർവ്വീസുകൾ. ഹൈദരാബാദ്,മുംബായ്,ഡൽഹി നഗരങ്ങളിലേക്കും ഓണത്തിന് സ്പെഷ്യൽ സർവ്വീസുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ
ചെന്നൈ സെൻട്രൽ കൊല്ലം പ്രതിവാര എക്സ്പ്രസ്(ഓഗസ്റ്റ് 27,സെപ്തംബർ 3,സെപ്തംബർ 10),കൊല്ലം ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28,സെപ്തംബർ 4,11),മംഗളൂരു ജങ്ഷൻ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 21,23,28,30,സെപ്തംബർ 4,6,11,13),തിരുവനന്തപുരം നോർത്ത് മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 22,24,29,31,സെപ്തംബർ 5,7,12,14),മംഗളൂരു ജങ്ഷൻ കൊല്ലം എക്സ്പ്രസ്( ഓഗസ്റ്റ് 25,സെപ്തംബർ 1,8),കൊല്ലംമംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 26,സെപ്തംബർ 2,9),എസ്.എം.വി.ടി ബംഗളൂരു തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 13, 27,സെപ്തംബർ 3),തിരുവനന്തപുരം നോർത്ത് എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്(ഓഗസ്റ്റ് 14,28,സെപ്തംബർ 4),എസ്.എം.വി.ടി ബംഗളൂരു തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്(ഓഗസ്റ്റ് 11,18,25,സെപ്തംബർ 1,8,15),തിരുവനന്തപുരം നോർത്ത് എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്( ഓഗസ്റ്റ് 12,19,26,സെപ്തംബർ 2,9,16).