കേരള ബ്രാഹ്മണ സഭ ശ്രാവണ പൗർണമി ആചരിച്ചു

Tuesday 12 August 2025 12:16 AM IST

പത്തനംതിട്ട: ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങളിൽ ശ്രേഷ്ഠമായ ആവണി അവിട്ടം ഉപാകർമ്മ ചടങ്ങുകളോടെ കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. മഹാവിഷ്ണു മത്സ്യമായി അവതരിച്ച് ഹയഗ്രീവൻ എന്ന അസുരനെ നിഗ്രഹിച്ച് വേദങ്ങൾ വീണ്ടെടുത്ത് ബ്രഹ്മാവിന് നൽകിയത് ശ്രാവണ പൗർണമി ദിനത്തിലായിരുന്നു എന്നതാണ് ഇതിന് പിന്നിലെ ഐതിഹ്യം. ചടങ്ങുകൾക്ക് ജില്ലാ പ്രസിഡന്റ് പ്രകാശ് ശർമ്മ, ജില്ലാ സെക്രട്ടറി എൻ.വെങ്കിടാചല ശർമ്മ, എ.മഹാദേവൻ, സുബ്രഹ്മണ്യ അയ്യർ, വി.രമേശ്, വി.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി. പന്തളം കൈപ്പുഴ ബ്രാഹ്മണ സമൂഹ മഠത്തിൽ നടന്ന ചടങ്ങുകൾക്ക് അമ്പലപ്പുഴ വേണു വാദ്ധ്യാരും, തിരുവല്ല മണിപ്പുഴ തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ അമ്പലപ്പുഴ നാരായണ വാദ്ധ്യാരും മുഖ്യകാർമികത്വം വഹിച്ചു. പത്തനംതിട്ട കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ കല്ലിടയ്കുറിച്ചി സ്വാമിനാഥൻ വാദ്ധ്യാരുടെ മുഖ്യകാർമ്മികത്വത്തിൽ ബ്രാഹ്മണ ഉപസഭ പ്രസിഡന്റ് പ്രൊഫ.നാരായണസ്വാമി, സെക്രട്ടറി ഹരിരാമ അയ്യർ, വൈസ് പ്രസിഡന്റ് ഗണപതി രാമഅയ്യർ എന്നിവർ നേതൃത്വം നൽകി.