ബി.സി.എസ്. രത്ന അവാർഡ്സിൽ കേരള വിഷന് ചരിത്ര നേട്ടം
ന്യൂഡൽഹി: ബി.സി.എസ്. രത്ന അവാർഡ്സിന്റെ പതിനൊന്നാം പതിപ്പിൽ കേരള വിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് മൂന്ന് പ്രമുഖ പുരസ്കാരങ്ങളുമായിചരിത്ര നേട്ടമുണ്ടാക്കി. ബെസ്റ്റ് പെർഫോമിംഗ് എം.എസ്.ഒ (റീജിയണൽ) അവാർഡ് കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡിന്(കെ.സി.സി.എൽ) ലഭിച്ചു. ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ഐ.എസ്.പി പുരസ്കാരം കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡിനും(കെ.വി.ബി.എൽ) ബെസ്റ്റ് ഒറിജിനൽ കേബിൾ പ്രോഗ്രാമിംഗ് ന്യൂസ് അവാർഡ് കേരള വിഷൻ ന്യൂസ് 24x7നും ലഭിച്ചു. കേരള വിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ കെ. ഗോവിന്ദൻ അവാർഡുകൾ ഏറ്റുവാങ്ങി. കേരള വിഷൻ വിവിധ വിഭാഗങ്ങളിലെ മേധാവികളായ സി. സുരേഷ് കുമാർ , അനിൽ മംഗലത്ത്, പി. പ്രജീഷ് അച്ചാണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി.
കെ.സി.സി.എൽ, കെ.വി.ബി.എൽ, കേരള വിഷൻ ന്യൂസ് 24x7 എന്നിവ ഉൾക്കൊള്ളുന്ന കേരളാ വിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ്, ഉയർന്ന വേഗത്തിലുള്ള ബ്രോഡ്ബാൻഡ്, നവീനമായ കേബിൾ സേവനങ്ങൾ, സ്വാധീനമുള്ള വാർത്താ ഉള്ളടക്കം എന്നിവ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് എത്തിക്കുന്നു.