ക്വിറ്റ് ഇന്ത്യാ ദിനാചരണം

Tuesday 12 August 2025 12:24 AM IST

പത്തനംതിട്ട : നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചാരണം സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി ദേശീയ സെക്രട്ടറി അഡ്വ.ശ്രീഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ചെറിയാൻ ജോർജ് തമ്പു, അഡ്വ.മാത്തൂർ സുരേഷ്, മുഹമ്മദ്‌ സാലി, അഭിജിത് മോഹൻ, അഡ്വ.നൈസാമ് മുഹമ്മദ്‌, ബെൻസൺ ഞെട്ടൂർ, രഞ്ജിത്ത് പറക്കൂട്ടം, ആർ.രഞ്ജിത്ത് , വി.അരുൺ , എസ്.നന്ദു തുടങ്ങിയവർ സംസാരിച്ചു.