ലഹരിവിരുദ്ധ പ്രചാരണം
Tuesday 12 August 2025 12:25 AM IST
പത്തനംതിട്ട : ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് പ്രാധാന്യം നൽകി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം തീരുമാനിച്ചു. എ.ഡി.എം (ആർ.ആർ) മിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.പൊന്നമ്മ റിപ്പോർട്ടും ട്രഷറർ എ.ജി.ദിപു ബഡ്ജറ്റും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ.ജയപാൽ, വൈസ് പ്രസിഡന്റ് അജിത്കുമാർ.ആർ, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ ,കെ.ജയകൃഷ്ണൻ , ടി.രാജേഷ്കുമാർ , സുമാനരേന്ദ്ര , എസ്.മീരാസാഹിബ് , അഡ്വ.ആർ.സനൽകുമാർ , പ്രൊഫ.ടി.കെ.ജി നായർ , രാജൻ പടിയറ , കലാനിലയം രാമചന്ദ്രൻനായർ, എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.